ഋതിക് റോഷന്റെ കരിയറിലെ നിർണ്ണായക ചിത്രമായിരുന്നു 'കഹോ നാ പ്യാർ ഹേ'. ഋതിക്കിന്റെ അച്ഛൻ റോഷൻ സംവിധാനം ചെയ്ത് 2000ത്തിൽ പുറത്തു വന്ന ചിത്രത്തിൽ അമീഷ പട്ടേൽ ആയിരുന്നു നായിക.
എന്നാൽ ഈ ചിത്രത്തിന് ശേഷം തനിക്ക് 30,000 വിവാഹാലോചനകൾ വന്നുവെന്ന് ഋതിക് റോഷൻ പറയുന്നു. ഒരു അഭിമുഖത്തിലാണ് ഋതിക് ഇക്കാര്യം വെളിപ്പെടുത്തിയത്.
അധികം വൈകാതെ തന്നെ ഋതിക് സുസെയ്ൻ ഖാനെ വിവാഹം കഴിച്ചു. 2014ൽ ഇവർ വിവാഹ മോചിതരായി. ഇവർക്ക് രണ്ട് മക്കളുണ്ട്.