കേസിലെ പ്രതികള്‍ ഇപ്പോഴും പുറത്ത് വിലസി നടക്കുകയാണെന്നും, ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിജയ് ആരോപിച്ചിരുന്നു. ജനങ്ങള്‍ കൃത്യമായ സ്ഥലത്ത് ഒരു നേതാവിനെ വെച്ചാല്‍ എല്ലാ കാര്യങ്ങളും തമിഴ്‌നാട്ടില്‍ തനിയെ ശരിയാവുമെന്നും വിജയ് പറഞ്ഞിരുന്നു. അതേസമയം വിജയ് പറഞ്ഞ വാക്കുകള്‍ ജനങ്ങളെ വല്ലാതെ സ്വാധീനിക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെട്ടതോടെയാണ് അറസ്റ്റ് എന്നാണ് സൂചന.
ഇയാള്‍ റോഡ് സൈഡില്‍ അനധികൃതമായി ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചിരുന്നു. ഇത് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ശുഭശ്രീയുടെ ദേഹത്ത് വീണതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഇവരുടെ മരണത്തിന് കാരണമായത്. ഈ ഹോര്‍ഡിംഗ് കാരണം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് ഇവര്‍ റോഡിലേക്ക് തെറിച്ച് വീഴുകയും, പിന്നാലെ വന്ന വാട്ടര്‍ ടാങ്കര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.