നിങ്ങളെ കരയിപ്പിച്ച ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് ഇങ്ങനെ, 'കഠിന കഠോരമീ അണ്ഡകടാഹം' ഒന്നാം വാര്‍ഷികത്തില്‍ വീഡിയോയുമായി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഏപ്രില്‍ 2024 (09:23 IST)
Kadina Kadoramee Andakadaham
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കഠിന കഠോരമീ അണ്ഡകടാഹം'. 2023 ഏപ്രില്‍ 21നായിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ സിനിമയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍.
 
യുഎസിലെ ലൂയിസ്വില്ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Muhashin (@muhashin)

ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
എസ്.മുണ്ടോള്‍ ഛായാഗ്രഹണം നിര്‍വഹിച്ചത്. ഗോവിന്ദ് വസന്ദയാണ് സംഗീതം ഒരുക്കിയത്.
 
സോണി ലിവ്വിലൂടെ മെയ് 19 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ച സിനിമയ്ക്ക് നല്ല അഭിപ്രായങ്ങള്‍ ലഭിച്ചതിലുള്ള സന്തോഷം ണ്‍ തിരക്കഥാകൃത്തായ ഹര്‍ഷദ് അന്ന് പങ്കുവെച്ചിരുന്നു. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ് ആണ് പുതിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article