ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ക്ക് ആധികാരികതയില്ലെന്ന് സജിമോന്‍ പാറയില്‍. അങ്ങനെ തോന്നിയതുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ പറഞ്ഞു. ദി ഫോര്‍ത്തിനോടാണ് സജിമോന്‍ ഇക്കാര്യം പറഞ്ഞത്. സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ കമ്മറ്റിക്ക് മൊഴികൊടുത്ത നടിമാര്‍ സ്വന്തം പേര് വെളിപ്പെടുത്തരുതെന്ന് കമ്മറ്റിയോട് ആവശ്യപ്പെട്ടിരുന്നെന്ന് ജസ്റ്റിസ് ഹേമ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു.