കൊല്ലത്ത് പറന്നിറങ്ങി രശ്മിക മന്ദാന; തിക്കിതിരക്കി ആരാധകര്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 26 ജൂലൈ 2024 (09:09 IST)
reshmika
കൊല്ലത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന. കരുനാഗപ്പള്ളിയിലെ തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ വെഡിങ് മാള്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു രശ്മിക മന്ദാന എത്തിയത്. രണ്ടു വര്‍ഷത്തിനു ശേഷമാണ് താരം കേരളത്തില്‍ എത്തുന്നത്. കഴിഞ്ഞദിവസം രാവിലെ 9 മണിക്ക് താരം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. നൂറുകണക്കിന് ആരാധകരാണ് താരത്തെ കാണാന്‍ എത്തിയത്.
 
ഗീതാഗോവിന്ദം, സുല്‍ത്താന്‍, പുഷ്പ, സീതാരാമം, അനിമല്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് രശ്മിക. രശ്മികയുടേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമ പുഷ്പ 2 ആണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍