300 കോടി നേടി 2024ലെ ആദ്യത്തെ സര്‍പ്രൈസ് ഹിറ്റ്,ഹനുമാന്‍ ഒടിടിയില്‍ വന്നിട്ടില്ല, കാരണമെന്ത് ?

കെ ആര്‍ അനൂപ്

വെള്ളി, 15 മാര്‍ച്ച് 2024 (18:00 IST)
2024ലെ ആദ്യത്തെ സര്‍പ്രൈസ് ഹിറ്റ് എന്ന് വിശേഷിപ്പിക്കാം ഹനുമാന്‍ എന്ന തെലുങ്ക് സിനിമയെ.താരപരിവേഷം ഇല്ലാതെ എത്തിയ ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ വലിയ സ്വീകാര്യത ലഭിച്ചു. മികച്ച കളക്ഷന്‍ സ്വന്തമാക്കാനായി.പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത ചിത്രം ജനുവരി 12നാണ് റിലീസ് ചെയ്തത്. 300 കോടിയില്‍ അധികം കളക്ഷന്‍ ചിത്രത്തിന് നേടാനായി.തീയറ്റര്‍ റണ്ണിന് ശേഷവും ഇതുവരെ ഒടിടിയില്‍ വന്നിരുന്നില്ല. 
മാര്‍ച്ച് 16 മുതല്‍ സിനിമ ജിയോ സിനിമയില്‍ പ്രദര്‍ശനം ആരംഭിക്കും.മാര്‍ച്ച് 16-ന് രാത്രി 8 മണിക്ക് കളേഴ്സ് സിനിപ്ലക്സിലും ജിയോസിനിമയിലും സിനിമ ഒരേസമയം ടിവി പ്രീമിയര്‍ ചെയ്യും.
 
തിയറ്റര്‍ ബിസിനസില്‍ നിന്ന് 100 കോടി രൂപയിലധികം ലാഭം നേടുന്ന നാലാമത്തെ ചിത്രമായി ഹനുമാന്‍.ബാഹുബലി, ബാഹുബലി 2, ആര്‍ആര്‍ആര്‍ ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.40 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍