പ്രചരിക്കുന്ന ചില ചിത്രങ്ങൾ മോർഫ് ചെയ്തതാണ്, സ്വകാര്യ ദൃശ്യങ്ങൾ പുറത്തായ സംഭവത്തിൽ ഹൻസികയുടെ മറുപടി ഇങ്ങനെ !

വെള്ളി, 1 ഫെബ്രുവരി 2019 (15:08 IST)
തെന്നിന്ത്യൻ താരം ഹൻസിക മോട്വാനിയുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരിന്നു, സംഭവത്തിൽ താരം നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ ചിത്രങ്ങൾ പബ്ലിസിറ്റിക്കായി ഹൻസിക തന്നെ പുറത്തുവിട്ടതാണ് എന്ന് ചില കോണുകളിൽ നിന്നും ആരോപണം വന്നിരുന്നു ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
 
ആരുടെയും ശ്രദ്ധ പിടിച്ചുപറ്റേണ്ട ആവശ്യം എനിക്ക് ഇതേവരെ ഉണ്ടായിട്ടില്ല. ഒരു മുറിയുടെ കോണിലിരുന്ന് പബ്ലിസിറ്റിക്കുവേണ്ടി ഞാൻ ഇത്തരം കാര്യങ്ങൾ ചെയ്യും എന്ന് പറയുന്നവരോട് എനിക്ക് മറുപടിയൊന്നും പറയാനില്ല. അവർ മറുപടി അർഹിക്കുന്നില്ല. സഹതാപം മാത്രമാണ് എനിക്കവരോടുള്ളത്. ഹൻസിക പറഞ്ഞു. 

 
യു എസ്സിൽ നിന്നും തിരിച്ചു വന്നപ്പോഴാണ് ഫോണിന് എന്തോ സംഭവിച്ചതായി ഞാൻ തിരിച്ചറിയുന്നത്. എന്റെ ഫോണിലെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു എന്നത് എനിക്ക് വലിയ ഞെട്ടലായിരുന്നു. പ്രചരിച്ചവയിൽ തന്നെ ചില ഫോട്ടോകൾ മോർഫ് ചെയ്തവയായിരുന്നു.
 
അന്ന് ട്വിറ്റർ ഹാക്ക് ചെയ്യാനും ശ്രമം നടന്നതോടെ എന്റെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നവരെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. വളരെ താഴ്ന്ന നിലയിൽനിന്നുമാണ് താൻ കരിയർ തുടങ്ങിയത് എന്നും തനിക്ക് പലമുഖങ്ങൾ ഇല്ലെന്നും ഹൻസിക ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍