ആരാധകരെ ആവേശത്തിലാഴ്ത്തി ഹന്‍സികയുടെ ‘ഐസ് ബക്കറ്റ് ചലഞ്ച്‘

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2014 (15:15 IST)
ഐസ് ബക്കറ്റ് ചലഞ്ച് ഇന്ത്യയിലും തരംഗമാകുകയാണ്. ഇന്ത്യന്‍ താരങ്ങളും ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമാലോകത്തിലെ ഗ്ലാമര്‍ താരം ഹന്‍സിക മോട് വാനിയാണ് അവസാനമായി ഈ വെല്ലുവിളി ഏറ്റെടുത്തത്. താന്‍ തലയില്‍ ഐസ് വെള്ളം ഒഴിക്കുന്ന  വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഹന്‍സിക. വെള്ളം ഒഴിച്ചതിന് ശേഷം സാഹില്‍ നന്ദു,  പ്രശാന്ത് മൊത്വാനി, തന്‍വി ഷാ,  തേജല്‍ പട്ടേല്‍ എന്നിവരെ ഹന്‍സിക വെല്ലുവിളിക്കുകയും ചെയ്തു.

ബാംഗ്ളൂരിലെ ഫുട്ബോള്‍ ക്ലബ്ബാ‍യ ബാംഗ്ളൂര്‍ എഫ്.സി ടെന്നീസ് താരം സാനിയയെ വെല്ലുവിളിച്ചിരുന്നു. വെല്ലുവിളിയേറ്റെടുത്ത സാനിയ തലയില്‍ വെള്ള മൊഴിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയും യുവരാജ് സിങ്, മഹേഷ് ഭൂപതി രിതേഷ് ദേശ്മുഖ്, സഹോദരി അനം മിര്‍സ എന്നിവരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ബോളിവുഡ് താരം  അഭിഷേക് ബച്ചനും  നേരത്തെ വെല്ലുവിളി ഏറ്റെടുത്തിരുന്നു.

അമിട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസിസ് (എഎല്‍എസ്) എന്ന രോഗത്തെക്കുറിച്ച് ബോധവത്കരം നടത്തുന്നതിനും  ഫണ്ട് ശേഖരിക്കുന്നതിനുമായി എഎല്‍എസ് അസോസിയേഷന്റെ 'ഐസ് ബക്കറ്റ് ചലഞ്ചി'ന്റെ ഭാഗമായാണ് പ്രമുഖര്‍ തലയില്‍ ഐസ് വെള്ളമൊഴിക്കുകയും വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. വെല്ലുവിളി ഏറ്റെടുക്കുന്നവര്‍ മൂന്നപേരെ കൂടി  വെല്ലുവിളിക്കണം
ഐസ് ബക്കറ്റ് ചലഞ്ചിന് വെല്ലുവിളി ലഭിച്ചുകഴിഞ്ഞാന്‍ വെല്ലുവിളി ഏറ്റെടുക്കുകയോ ഫണ്ടിലേക്ക്  100 ഡോളര്‍ സംഭാവന ചെയ്യുകയോ ചെയ്യണം.

മാര്‍ക്ക് സൂക്കര്‍ ബര്‍ഗ്,ബില്‍ഗേറ്റ്സ്,ജസ്റിന്‍ ബീബര്‍, ലേഡി ഗാഗ, ഇഗി അസാലിയ,ക്രിസ് പ്രാറ്റ്, ഓപ്ര വിന്‍ഫ്രെ,  ജെന്നിഫര്‍ ലോപസ്, റോബര്‍ട് ഡൌെണി ജൂനിയര്‍, നിന ഡോബ്രെവ്, വാന്‍ ഡെര്‍ ബീക് എന്നിവരാണ് ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത പ്രമുഖര്‍