'ഏറെ സ്ട്രഗിള്‍ ചെയ്തിരുന്നു'; അമ്മയെ കുറിച്ച് അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്
ശനി, 27 മെയ് 2023 (09:10 IST)
സ്വന്തം ജീവിതത്തിലൂടെ അമ്മ തനിക്കായി പകര്‍ന്ന ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് നടി അശ്വതി ശ്രീകുമാര്‍.എന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട് അമ്മ. വളരെ ധൈര്യശാലിയായിരുന്നു. സാധാരണ ഒരു സ്ത്രീ ജീവിതത്തില്‍ കടന്നുപോകുന്ന സംഭവങ്ങളിലൂടെ ഒന്നുമല്ല അമ്മ കടന്നുപോയത് വളരെ ഏറെ സ്ട്രഗിള്‍ ചെയ്തിരുന്നു അമ്മ. 
 
തന്റെ മുത്തശ്ശി മരിച്ച സമയത്ത് ചിത കത്തിച്ചത് അമ്മയായിരുന്നു. ഹിന്ദുമതത്തില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്. അമ്മ അത്രയ്ക്ക് ബോള്‍ഡ് ആയിരുന്നു.
 
 എപ്പോഴും എന്നോട് പറയുമായിരുന്നു ബോര്‍ഡ് ആയിരിക്കണമെന്നും ഇന്‍ഡിപ്പെന്‍ഡന്റ് ആയിരിക്കണമെന്നും. പക്ഷേ മോശം കമന്റൊക്കെ കണ്ടാല്‍ ഇരുന്നു കരയുന്ന ആളായിരുന്നു താനെന്ന് അശ്വതി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article