ഉപ്പുപ്പയുടെ കൈപിടിച്ച് കൊച്ചുമകള്‍, പേരക്കുട്ടിയെ കളിപ്പിക്കുന്ന മമ്മൂട്ടി, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 24 ഏപ്രില്‍ 2024 (13:04 IST)
പേരക്കുട്ടിയെ കളിപ്പിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.ഉപ്പുപ്പയുടെ കൂടെ കല്യാണം കൂടാന്‍ എത്തിയതായിരുന്നു മറിയം അമീറ സല്‍മാന്‍.നടന്‍ കുഞ്ചന്റെ മകളും ഫാഷന്‍ ഡിസൈനറുമായ സ്വാതി കുഞ്ചന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി കുടുംബത്തോടൊപ്പം എത്തി.
മമ്മൂട്ടിയുടെ പഴയ അയല്‍വാസി ആയിരുന്ന കുഞ്ചന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി കുടുംബസമേതമാണ് എത്തിയത്. 
ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍, മകള്‍ സുറുമി, മരുമകള്‍ അമാല്‍, സുറുമിയുടെ കുടുംബം എല്ലാവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
വധൂവരന്മാരെ അനുഗ്രഹിക്കാനായി വേദിയിലേക്ക് മമ്മൂട്ടി എത്തിയതും കൊച്ചുമകളുടെ കൈ പിടിച്ചാണ്. മറിയത്തിന്റെ മുടിപിടിച്ച് കളിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയും ആരാധകര്‍ക്കിടയില്‍ വൈറലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article