2021 മുതല്‍ 2023 വരെയുള്ള തന്റെ ജീവിതകാലം ചിത്രങ്ങളിലൂടെ പറഞ്ഞു തരുകയാണ് നടി ശ്രീയ ശരണ്‍. ഗര്‍ഭകാലവും അതുകഴിഞ്ഞ് സിനിമയിലേക്കുള്ള തിരിച്ചുവരവും വന്‍ വിജയങ്ങളും ഒക്കെ ഈ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നടി കണ്ടു.
2020 ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണ് എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു കുഞ്ഞിന്റെ ചിത്രങ്ങള്‍ ആദ്യമായി നടി പങ്കുവെച്ചത്. രാധ എന്നാണ് കുഞ്ഞിന്റെ പേര്.