'L360' സെറ്റിലെ ആദ്യ പിറന്നാള്‍ ആഘോഷം, ചിത്രങ്ങള്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 20 മെയ് 2024 (08:32 IST)
mohanlal L360
മോഹന്‍ലാലിന്റെ പുതിയ സിനിമയെ കുറിച്ചാണ് എങ്ങും ചര്‍ച്ച.L360 എന്ന പേരില്‍ അറിയപ്പെടുന്ന ചിത്രം തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം ചെയ്യുന്നത്. ഒരുപാട് മികച്ച നിമിഷങ്ങള്‍ വരാനിരിക്കുന്ന സിനിമയില്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സെറ്റില്‍ കഴിഞ്ഞദിവസം ഒരു ജന്മദിനം ആഘോഷം നടന്നിരുന്നു. തരുണ്‍ മൂര്‍ത്തിയുടെ മകന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tharun Moorthy (@tharun_moorthy)

രജപുത്ര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍ വേഷമിടും. ലാല്‍ ഒരു റിയലിസ്റ്റിക് നായിക കഥാപാത്രത്തെ ആകും സിനിമയില്‍ അവതരിപ്പിക്കുക. സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും തൊടുന്ന തരത്തിലുള്ള കഥയാണ് ചിത്രം പറയാനിരിക്കുന്നത്.തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍.  
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍