'സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാര്‍ട്ട്മെന്റ് എന്ന് പറയുന്നത് എഴുത്താണ്. എഴുത്ത് മോശമായി കഴിഞ്ഞാല്‍ ആ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്. സിനിമ ആദ്യമുണ്ടാകുന്നത് ഷൂട്ടിങ് യൂണിറ്റിന് മുന്നിലല്ല അത് എഴുത്തുകാരന്റെ മനസിലാണ് ആദ്യമായിട്ട് ആ സിനിമയുടെ രൂപം ഉണ്ടാവുന്നത്. അയാള്‍ അത് മനസില്‍ കണ്ട് അത് സംവിധായകന് പറഞ്ഞുകൊടുത്ത് അത് വേറെ രീതിയില്‍ കണ്‍സീവ് ചെയ്യുമ്പോഴാണ് സിനിമയുണ്ടാവുന്നത്.
സാലറി സംവിധായകനോളം തന്നെ കൊടുക്കേണ്ട ഡിപ്പാര്‍ട്ട്മെന്റാണ് എഴുത്ത്. ഇപ്പോള്‍ അങ്ങനെയുള്ള രീതിയിലേക്ക് വരുന്നുണ്ട്. കണ്ടന്റ് ആണ് പ്രധാനപ്പെട്ടത് എന്ന തരത്തില്‍ കാര്യങ്ങള്‍ വരുന്നുണ്ട്. സിനിമകളും സീരിസുകളും വരുന്നുണ്ട്. ഹോളിവുഡില്‍ നോക്കുകയാണെങ്കില്‍ അവിടെ എഴുത്തുകാരനാണ് ഏറ്റവും പ്രാധാന്യം',- മിഥുന്‍ പറഞ്ഞു.