'കാമുകന്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനാണ്'; പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ജാന്‍വി കപൂര്‍

കെ ആര്‍ അനൂപ്

ശനി, 18 മെയ് 2024 (13:06 IST)
ബോളിവുഡിന്റെ താര സുന്ദരിയാണ് ജാന്‍വി കപൂര്‍. തെന്നിന്ത്യന്‍ സിനിമാലോകത്തും സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ് നടി. താരത്തിന്റെ പ്രണയ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് കാമുകന്‍ ശിഖര്‍ പഹാരിയയെ കുറിച്ചും പറഞ്ഞിരിക്കുകയാണ് നടി. പതിനഞ്ചാം വയസു മുതല്‍ ശിഖര്‍ പഹാരി കൂടെയുണ്ടെന്നാണ് ജാന്‍വി പറയുന്നു.
 
'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി'യുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പ്രണയത്തെക്കുറിച്ച് നടി തുറന്ന് പറഞ്ഞത്. 
 
 തന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണെന്നും അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും തന്റെ സ്വപ്നങ്ങളാണെന്നും ഞങ്ങള്‍ പരസ്പരം കരുതുന്നുവെന്നും സപ്പോര്‍ട്ട് സിസ്റ്റമായി നിലകൊള്ളുന്നുവെന്നുമാണ് ജാന്‍വി പറഞ്ഞത്. പരസ്പരം സ്വപ്നങ്ങള്‍ പങ്കുവെച്ച് താനാണ് ജീവിക്കുകയാണെന്നും ജാന്‍വി പറഞ്ഞു 
 
ശിഖര്‍ പഹാരിയ നിസ്സാരക്കാരനല്ല. മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകന്‍ ആണ് ശിഖര്‍. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച പോളോ കളിക്കാരനാണ് ശിഖര്‍
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍