എട്ടുവര്‍ഷത്തിനുശേഷം മുരുഗദോസ് വീണ്ടും ബോളിവുഡിലെത്തുന്നു. ബിഗ് ബജറ്റ് ചിത്രമാണ് വരുന്നത്. ചിത്രത്തിലെ നായകന് സല്മാന് ഖാന് ആണ്. എ ആര് മുരുഗദോസ് തന്നെയാണ് കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്തവര്‍ഷം ഈദ് റിലീസായിട്ടായിരിക്കും സിനിമ വരുന്നത്. 400 കോടിയാണ് സിനിമയുടെ ബജറ്റ്. നിലവില്‍ എസ്കെ 23 എന്ന സിനിമയുടെ പണിപ്പുരയിലാണ് മുരുകഗദോസ്.
ശിവകാര്‍ത്തികേയനാണ് ചിത്രത്തിലെ നായകന്. മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക. ആദ്യമായാണ് മൃണാള്‍ താക്കൂര്‍ തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിനു ശേഷമാണ് സല്മാന് നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്.