ഇത് മിസ്സ് ചെയ്യരുത്; മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 27 ഫെബ്രുവരി 2024 (13:00 IST)
മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ പ്രശംസയുമായി എത്തിയത്. സോഷ്യല്‍ മീഡിയ എക്‌സ്‌ലൂടെയാണ് താരം പ്രതികരിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ് ആരും കാണാതിരിക്കരുതെന്നും സിനിമയ്ക്ക് പിന്നിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായും കുറിച്ചു.
 
കൂടാതെ സിനിമയുടെ വിതരണക്കാരായ ഗോകുലം മൂവീസിനെയും അദ്ദേഹം പോസ്റ്ററില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. പിന്നാലെ ഉദയനിധിക്ക് നന്ദി അറിയിച്ചു കൊണ്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകരും രംഗത്തെത്തി. ഫെബ്രുവരി 22നാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത് സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article