വിവാഹിതരായ നവദമ്പതികൾക്ക് ആദ്യ വിരുന്നൊരുക്കുന്നത് നടൻ മമ്മൂട്ടി. വിവാഹത്തിന് ശേഷം മമ്മൂട്ടിയുടെ വീട്ടിൽ നിന്നും കാവ്യയും ദിലീപും ഭക്ഷണം കഴിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഏറെ വർഷങ്ങളായി നിലനിന്നിരുന്ന ഗോസിപ്പുകൾക്ക് വിരാമമിട്ടാണ് ദിലീപും കാവ്യയും വിവാഹിതരായത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. 250ലധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. മകളുടെയും വീട്ടുകാരുടെയും സമ്മതപ്രകാരമാണ് ഈ വിവാഹമെന്ന് ദിലീപ് വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍ വിവാഹ ആലോചന തുടങ്ങിയപ്പോള്‍ ഞാന്‍ കാരണം ഗോസിപ്പ് കോളങ്ങളില്‍ ബലിയാടായ ആളെ തന്നെ വിവാഹം കഴിക്കാമെന്ന് കരുതിയെന്നും ദിലീപ് പറഞ്ഞു.
21 സിനിമകളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഓണ്‍സ്‌ക്രീനിലെ പെര്‍ഫെക്ട് പ്രണയജോടികളായാണ് ഇരുവരെയും പ്രേക്ഷകര്‍ കണ്ടത്. ഇരുവരും തമ്മിലുള്ള മികച്ച കെമിസ്ട്രിയില്‍ സൂപ്പര്‍ ഹിറ്റായ ചിത്രങ്ങളുമേറെ. ദിലീപ് കാവ്യ വിവാഹം മലയാളി പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു ഷോക്ക് തന്നെയാണ്.
കാവ്യയുടെ വിവാഹ മോചനത്തിന് പിന്നാലെ ദിലീപിന്റെ വിവാഹ മോചന ഹര്‍ജിയും കോടതിയിലെത്തിയതോടെയാണ് ഗോസിപ്പുകള്‍ക്ക് ആക്കം കൂടിയത്. അഭിനയ ജീവിത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്നതിനിടയിലാണ് ഇരുവരും വിവാഹിതരാകുന്നതെന്നത് ശ്രദ്ധേയമാണ്. വിവാഹശേഷം മകള്‍ക്കൊപ്പം ഇരുവരും ദുബായിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുണ്ട്.