അതെ, ഞാൻ പ്രണയത്തിലാണ്, എന്റെ ഭർത്താവുമായി; വിവാഹമോചന വാർത്തയ്ക്ക് വിശശീകരണവുമായി കനിഹ

Webdunia
ശനി, 20 ഓഗസ്റ്റ് 2016 (11:06 IST)
സിനിമ മേഖലയിൽ വിവാഹമോചനം എന്നത് ഒരു വാർത്തയല്ലാതായിരിക്കുകയാണ്. ഇതിൽ ആരാധകർ ഏറ്റവും അധികം ഞെട്ടിയത് അമല പോളിന്റേയും ദിവ്യ ഉണ്ണിയുടെയും വിവാഹ മോചന വാർത്തയാണ്. ഇതിനിടയിലാണ് നടി കനിഹയും വിവാഹ മോചിതയാകുന്നു എന്ന തരത്തിലുള്ള വാർത്തകൾ ചില തമിഴ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ സംഭവം വാർത്തയായതോടെ കനിഹ തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
എട്ടു വർഷം മുമ്പുള്ള അതേ പ്രണയത്തിലാണ് താനിപ്പോഴും. തന്റെ ഭർത്താവുമായി താൻ ഇപ്പോഴും പ്രണയത്തിലാണ്. അഞ്ച് വയസുള്ള മകനടങ്ങുന്ന സന്തോഷകുടുംബമാണ് തന്റേതെന്നും കനിഹ പ്രതികരിച്ചു. എത്രയും പെട്ടന്ന് വ്യാജവാർത്തകൾ പ്രചരിക്കുന്നത് നിർത്തണമെന്നും, സ്നേഹത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാനെന്നും കനിഹ പറയുന്നു. 
 
Next Article