ഒഴിവുകാലം ആഘോഷിച്ച് ഫഹദും നസ്രിയയും, പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് അറിഞ്ഞില്ലേ എന്ന് ആരാധകര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 29 ഏപ്രില്‍ 2024 (18:24 IST)
2024 വിജയങ്ങള്‍ മാത്രമേ ഫഹദ് ഫാസിലിന് സമ്മാനിച്ചുള്ളൂ. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് നിര്‍മ്മിച്ച പ്രേമലുവില്‍ തുടങ്ങി ഒടുവില്‍ തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയ ആവേശം വരെ എത്തിനില്‍ക്കുന്നു നടന്റെ സന്തോഷം.പുഷ്പ 2 ഉള്‍പ്പെടെ വരാനിരിക്കുന്നതും വെടിക്കെട്ട് സിനിമകള്‍. നടന്റെ പുതിയ സിനിമയായ 'ഓടും കുതിര ചാടും കുതിര' എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചത് ഇന്നുമുതലാണ്. എന്നാല്‍ ഫഹദ് ഭാര്യ നസ്രിയയ്‌ക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്.
 
ഭര്‍ത്താവിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളില്‍ ചിലത് നസ്രിയ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചു. ഫഹദ് ഫാസിലിനെയും ചിത്രങ്ങളില്‍ സന്തോഷവാനാണ് കാണാനായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)

ആവേശം വിജയത്തിനുശേഷം ഫഹദ് ഫാസില്‍ നായകനായ എത്തുന്ന പുതിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര.കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരാണ് നായികമാര്‍.അല്‍ത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
 
 ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രണ്‍ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ചിത്രം നിര്‍മ്മിക്കുന്നു. ഛായാഗ്രഹണം
ജിന്റോ ജോര്‍ജ്ജ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍