ഫഹദ് ഫാസിലും സൂര്യയും പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ തന്നെ ഈ വാര്‍ത്തകളെല്ലാം നിഷേധിച്ചു. കൂടാതെ ഒരു കാര്യം കൂടി അദ്ദേഹം വ്യക്തമാക്കി, ഒരു മലയാളം സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. ഫഹദ് തന്നെയായിരിക്കും ചിത്രത്തിലെ നായകന്‍. പക്ഷെ ഒന്നും തീര്‍ച്ചപ്പെടുത്താറായിട്ടില്ല. ചിത്രം ഇപ്പോഴും പ്ലാനിംഗ് സ്റ്റേജിലാണ്. ഈ സിനിമയെ ഹിന്ദിയിലെക്കോ തമിഴിലേക്കോ ചെയ്യുന്നതിനെപ്പറ്റി ഇത് വരെ ചിന്തിച്ചിട്ട് പോലുമില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
പ്രിയദര്‍ശന്‍ ഫഹദ് ഫാസിലെ നായകനാക്കി മലയാളം സിനിമ സംവിധാനം ചെയ്യുമെന്നും അതെ ചിത്രം സൂര്യയേയും അക്ഷയ് കുമാറിനെയും നായകന്മാരാക്കി യഥാക്രമം തമിഴിലും ഹിന്ദിയിലും നിര്‍മ്മിക്കുമെന്നുമായിരുന്നു വാര്‍ത്ത പരന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടാകുമോയെന്നാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. പ്രിയദര്‍ശന്‍ ഒടുവിലായി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'ഗീതാഞ്ജലി' ബോക്സോഫീസില്‍ പരാജയമായിരുന്നു.