ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ ത്രില്ലര്‍, 'വലിമൈ'യുടെ പുതിയ പ്രമൊ വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 15 ഫെബ്രുവരി 2022 (15:05 IST)
അജിത് കുമാര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന 'വലിമൈ' റിലീസിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍.എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ ഫെബ്രുവരി 24ന് പ്രദര്‍ശനത്തിനെത്തും. സിനിമയിലെ ബൈക്ക് ചേസ് ആക്ഷന്‍ സീനിന്റെ പ്രൊമൊ വീഡിയോ റിലീസായി.
 
വലിമൈയുടെ പവര്‍ തിയേറ്ററുകളില്‍ തന്നെ എക്‌സ്പീരിയന്‍സ് ചെയ്യണമെന്നും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ് സിനിമ എന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.
'വലിമൈ'യുടെ പുതിയ പ്രമൊ വീഡിയോയും യൂട്യൂബില്‍ തരംഗമാകുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍