ഇരവഴഞ്ഞി അറബിക്കടലിനുള്ളതാണെങ്കില്‍ കാഞ്ചന മൊയ്തീനുള്ളതാ.... ഇത് മൊയ്തീന്‍റെ വാക്കാ... ‘എന്ന് നിന്‍റെ മൊയ്തീന്‍’ ട്രെയിലര്‍ !

Webdunia
ശനി, 29 ഓഗസ്റ്റ് 2015 (13:45 IST)
ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന എന്നു നിന്‍റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കാഞ്ചനയുടെയും മൊയ്തീനിന്‍റെയും അനശ്വരമായ പ്രണയകഥയാണ് എന്നു നിന്‍റെ മൊയ്തീനിലൂടെ  പ്രേക്ഷകരിലേക്കെത്തുന്നത്. പൃഥ്വിരാജും പാര്‍വതി മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഇതുകൂടാതെ ബാല  ടൊവീനോ, സായ്കുമാര്‍, ഇന്ദ്രന്‍സ്, ശശികുമാര്‍, ലെന എന്നിവരും ചിത്രത്തില്‍  അഭിനയിക്കുന്നു. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദാണ് ഗാനരചന,രമേഷ് നാരായണനും എം ജയചന്ദ്രനും ചേര്‍ന്ന് സംഗീതം ഒരുക്കുന്നു.