ആര്യയ്‌ക്ക് വധുവായി മിനീസ്‌ക്രീനിലെത്തി, ഇനി ജി വി പ്രകാശിന്റെ നായികകായി ബിഗ്‌സ്‌ക്രീനിലേക്ക്

വെള്ളി, 25 മെയ് 2018 (10:43 IST)
'എങ്ക വീട്ടു മാപ്പിളയ്' എന്ന ടിവി റിയാലിറ്റി ഷോയില്‍ ഏറ്റവും ശ്രദ്ധനേടിയത് അബർനദി ആയിരുന്നു. ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞ അബർനദി ഇപ്പോൾ ആര്യയുടെ പാത പിന്തുടർന്ന് സിനിമയിലേക്കും ചുവടുവയ്‌ക്കാനുള്ള ഒരുക്കത്തിലാണ്. തമിഴ് സംവിധായകൻ വസന്തബാലന്റെ ചിത്രത്തിൽ ജിവി പ്രകാശിന് നായികയായാണ് സിനിമയിലേക്കുള്ള അബർനദിയുടെ അരങ്ങേറ്റം.
 
‘ഞാന്‍ ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കുകയില്ല. വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും. എനിക്കിപ്പോള്‍ വിവാഹത്തില്‍ താല്‍പര്യമില്ല. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം’ എന്നാണ് അബർനദി ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തിൽ പറഞ്ഞത്. അതിന് പിന്നാലെയാണ് സിനിമയിലേക്കുള്ള അബർനദിയുടെ ചുവടുവയ്‌പും.
 
കിർക്ക്‌സ് സിനി ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ നാളെ ചെന്നൈയിൽ നടക്കും. രാധിക ശരത് കുമാറും ചിത്രത്തി പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ജിവി പ്രകാശ് തന്നെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍