Empuraan: മോഹന്‍ലാല്‍ അല്ലാതെ മറ്റാര്; എമ്പുരാന്‍ കളക്ഷന്‍ 260 കോടി കടന്നു

രേണുക വേണു

തിങ്കള്‍, 14 ഏപ്രില്‍ 2025 (08:47 IST)
Empuraan: എമ്പുരാന്റെ വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷന്‍ 260 കോടി കടന്നു. റിലീസ് ചെയ്തു 17 ദിവസം കൊണ്ടാണ് ചിത്രം 260.06 കോടി കളക്ട് ചെയ്തിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബോക്‌സ്ഓഫീസ് കളക്ഷനാണിത്. 
 
ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 103.71 കോടിയാണ്. 17-ാം ദിനത്തില്‍ 39 ലക്ഷമാണ് എമ്പുരാന് തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം എന്നീ സിനിമകളാണ് ബോക്‌സ്ഓഫീസില്‍ എമ്പുരാന്റെ പിന്നിലുള്ളത്. 


റിലീസ് ചെയ്തു അഞ്ചാം ദിവസം തന്നെ 200 കോടി കളക്ട് ചെയ്യാന്‍ എമ്പുരാന് സാധിച്ചിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 27 നാണ് തിയറ്ററുകളിലെത്തിയത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്തിരുന്നു. മലയാളം പതിപ്പിനാണ് ഏറ്റവും കൂടുതല്‍ കളക്ട് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍