Empuraan Records: ഇൻഡസ്ട്രി ഹിറ്റടിച്ചിട്ടും എമ്പുരാന് മറി കടക്കാൻ കഴിയാത്ത ആ ഒരു റെക്കോർഡ് ഇതാണ്

നിഹാരിക കെ.എസ്

ചൊവ്വ, 8 ഏപ്രില്‍ 2025 (08:46 IST)
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ എമ്പുരാൻ മലയാളത്തിലെ ഇന്നുവരെയുള്ള സകല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. എല്ലാ റെക്കോർഡുകളും തന്റെ പേരിലാക്കിയിട്ടുള്ള എമ്പുരാന്റെ ജൈത്ര യാത്ര തുടരുകയാണ്. എമ്പുരാൻ കേരളത്തിൽ നിന്ന് 80 കോടി മറികടന്നതായി ഇന്നലെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. റെക്കോർഡുകൾ തകർത്ത് ഇൻഡസ്ട്രി ഹിറ്റായി മാറിയപ്പോഴും എമ്പുരാന് മറികടക്കാൻ കഴിയാത്ത ഒരു റെക്കോർഡുണ്ട്.  
 
കേരളത്തിൽ നിന്നും 80 കോടി കടക്കുന്ന രണ്ടാമത്തെ മോഹൻലാൽ സിനിമയും മൂന്നാമത്തെ മലയാളം സിനിമയുമായി എമ്പുരാൻ മാറി. മുന്നിൽ രണ്ട് സിനിമകളുണ്ട്. 2018, പുലിമുരുകൻ എന്നിവയാണ് ഇനി എമ്പുരാന് മുന്നിലുള്ള സിനിമകൾ. 89.20 നേടിയ 2018 ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 85.10 കോടിയുമായി പുലിമുരുകനാണ് രണ്ടാം സ്ഥാനത്ത്. പുലിമുരുകന്റെ നേട്ടത്തെ വൈകാതെ എമ്പുരാൻ മറികടക്കുമെന്നാണ് പ്രതീക്ഷ. അപ്പോഴും 2018 നെ എമ്പുരാൻ എപ്പോൾ മറികടക്കുമെന്ന് പറയാനാകില്ല.
 
അതേസമയം, മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാൻ. മലയാളത്തിൽ ആദ്യമായി 250 കോടി കളക്ഷൻ നേടുന്ന ചിത്രം കൂടിയാണ് ഇത്. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ കേരള ബോക്സ് ഓഫീസിൽ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ് മോഹൻലാൽ ചിത്രം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍