ഹൈപ്പിനനുസരിച്ച് നീതി പുലർത്താൻ കഴിഞ്ഞ ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് മോഹൻലാലിനൊപ്പം കൈകോർക്കുന്ന മൂന്നാമത്തെ സംവിധാന സംരംഭം. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇതിനോടകം 259 കോടിയില്‍ അധികം നേടിയിട്ടുണ്ട്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായിരിക്കുകയാണ് മോഹൻലാല്‍ ചിത്രം എമ്പുരാൻ. മലയാളം പതിപ്പ് മാത്രമായി 93.15 കോടി രൂപ നേടിയിരിക്കുകയാണ്. ഇനി ഏഴ് കോടിക്കടുത്ത് ഉണ്ടെങ്കില്‍ 100 കോടി എന്ന മാന്ത്രിക സംഖ്യ ആ വിഭാഗത്തിലും എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളായി സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.
ഏറ്റവും വലിയ ഓപണിംഗിൽ നിന്ന് തുടങ്ങി ഏറ്റവും വേഗത്തിൽ 100, 200 കോടി ക്ലബ്ബുകളിൽ ഇടംപിടിച്ച മലയാള ചിത്രമായി എമ്പുരാൻ മാറി. പതിനൊന്ന് ദിവസമായി ചിത്രം റിലീസ് ചെയ്തിട്ട്. 10 ദിനങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് മാത്രം എമ്പുരാൻ 75.79 കോടി നേടിയിരുന്നു. 14.07 കോടിയാണ് റിലീസ് ദിനത്തിൽ ചിത്രം കേരളത്തിൽ നിന്ന് നേടിയത്. തമിഴ് ചിത്രം ലിയോയെ മറികടന്നായിരുന്നു ഈ നേട്ടം.
അതേസമയം, റീ എഡിറ്റിങ് ശേഷം 24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറഞ്ഞിട്ടുണ്ട്. ചിത്രത്തിത്തിന്റെ ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് കാണുന്നുണ്ട്. അതാണ് കഴിഞ്ഞ ദിവസം കളക്ഷനിൽ പ്രതിഫലിച്ചതും. ചിത്രത്തിന്‍റെ ഉള്ളടക്കത്തില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തിയതിന് പിന്നാലെ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.