'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസ് ദിനം നല്ല റെസ്പോൺസ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്.
ചിത്രം ആദ്യദിനത്തിൽ 2.75 കോടി രൂപ ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ നേടിയതായാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്നും 1.45 കോടിയാണ് ചിത്രം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത്. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.
ആലപ്പുഴ ജിംഖാനയ്ക്കൊപ്പം റിലീസ് ആയ പടമാണ് ബസൂക്ക. ആദ്യ ദിനത്തിലെ ശരാശരി അഭിപ്രായങ്ങള്‍ക്കിടയിലും ചിത്രത്തിന്റെ നെറ്റ് കളക്ഷന്‍ മൂന്നര കോടിക്ക് അടുത്താണ്. ആദ്യദിനം 48.53 ശതമാനം ഒക്യുപ്പെന്‍സിയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രാത്രിയിലെ ഷോകള്‍ക്ക് മാത്രം 61.66 ശതമാനം ഒക്യുപ്പെന്‍സി ലഭിച്ചു. ബസൂക്കയുടെ ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷന്‍ എട്ട് കോടിക്ക് അടുത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യദിനം കേരളത്തില്‍ മാത്രം 125 തേര്‍ഡ് ഷോകള്‍ ഉണ്ടായിരുന്നു.
ബസൂക്ക, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങൾ കൂടാതെ, അജിത്ത് നായകനായ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി, ബേസിൽ ജോസഫിന്റെ മരണമാസ് എന്നീ ചിത്രങ്ങളും ഇന്നലെ റിലീസ് ആയിരുന്നു. ഈ സിനിമകൾക്കും മോശമില്ലാത്ത റെസ്പോൺസ് ആണ് ലഭിക്കുന്നത്. അജിത്ത് ചിത്രത്തിന് തമിഴ്‌നാട്ടിൽ വൻ വരവേൽപ്പ് ആണുള്ളത്.