Alappuzha Gymkhana vs Bazooka: ടിക്കറ്റ് ബുക്കിങ്ങില്‍ ജിംഖാനെയെ പിന്തള്ളി ബസൂക്ക; വിഷു വിന്നര്‍ ആര്?

രേണുക വേണു

വ്യാഴം, 10 ഏപ്രില്‍ 2025 (16:40 IST)
Alappuzha Gymkhana vs Bazooka: ഇന്ന് തിയറ്ററുകളിലെത്തിയ മൂന്ന് സിനിമകളും ആദ്യദിനം പിടിച്ചുനില്‍ക്കുന്നു. ബസൂക്ക, ആലപ്പുഴ ജിംഖാന, മരണമാസ് എന്നീ ചിത്രങ്ങളാണ് വിഷു റിലീസായി ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുന്നത്. തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലിയും റിലീസ് ചെയ്തിട്ടുണ്ട്. 
 
ശരാശരിക്കു മുകളില്‍ അഭിപ്രായം നേടിയ ബസൂക്കയാണ് ഇപ്പോള്‍ മുന്നേറ്റം നടത്തുന്നത്. ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ ആറായിരത്തിനടുത്ത് ടിക്കറ്റുകളാണ് ബസൂക്കയുടേതായി വിറ്റുപോകുന്നത്. തൊട്ടുതാഴെ ആലപ്പുഴ ജിംഖാനയുണ്ട്. നേരത്തെ ജിംഖാന ബസൂക്കയ്ക്കു മുകളില്‍ പോയിരുന്നെങ്കിലും ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷക അഭിപ്രായങ്ങള്‍ വന്നതോടെ ചെറിയ തോതില്‍ ടിക്കറ്റ് ബുക്കിങ് കുറഞ്ഞു. 
 
മരണമാസിനു മണിക്കൂറില്‍ രണ്ടായിരത്തിനടുത്താണ് ബുക്ക് മൈ ഷോയിലെ ടിക്കറ്റ് ബുക്കിങ്. ആദ്യ ഷോയ്ക്കു ശേഷം ഈ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങില്‍ നേരിയ ഉയര്‍ച്ചയുണ്ടായി. അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലിക്കും തരക്കേടില്ലാത്ത ബുക്കിങ് ഉണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍