Mammootty: ഇനി ചെയ്യാന്‍ എന്തെങ്കിലും ഉണ്ടോ? വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി

രേണുക വേണു

വ്യാഴം, 10 ഏപ്രില്‍ 2025 (13:30 IST)
Mammootty: നാനൂറിലേറെ സിനിമകള്‍ ചെയ്ത നടന്‍, ഇപ്പോഴും പുതുമകള്‍ തേടി യാത്ര ചെയ്യുന്നു ! നവാഗത സംവിധായകന്‍ ഡീനോ ഡെന്നീസ് ഒരുക്കിയ 'ബസൂക്ക' തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുമ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത് മമ്മൂട്ടിയെ കുറിച്ചാണ്. 
 
ശരാശരിയില്‍ ഒതുങ്ങേണ്ടിയിരുന്ന സിനിമയെ തന്റെ ഞെട്ടിക്കുന്ന പ്രകടനം കൊണ്ട് മമ്മൂട്ടി പിടിച്ചുയര്‍ത്തുന്നുണ്ട്. അവസാന 30 മിനിറ്റില്‍ മമ്മൂട്ടിയുടെ പ്രകടനം തിയറ്ററുകളെ അക്ഷരാര്‍ഥത്തില്‍ പൂരപ്പറമ്പാക്കി. ഇത്രയേറെ കഥാപാത്രങ്ങള്‍ ചെയ്ത മമ്മൂട്ടിക്ക് ഇനിയും എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് സംശയിച്ചു നില്‍ക്കുന്ന പ്രേക്ഷകര്‍ ബസൂക്കയിലെ കഥാപാത്രത്തെ കണ്ടാല്‍ ഞെട്ടിത്തരിക്കും ! 
 
അതേസമയം ബസൂക്കയ്ക്ക് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗെയിം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളത്തില്‍ കണ്ടുപരിചരിച്ച ശൈലിയിലല്ല സിനിമയുടെ കഥ പറച്ചില്‍. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍