'ഇനിയിപ്പോൾ എന്നെ കൊന്നാലും എന്റെ തുണിയില്ലാത്ത ചിത്രം ഇട്ടാലും കുഴപ്പമില്ല; എല്ലാം നേരിടാൻ തയാറാണ്': എലിസബത്ത്

നിഹാരിക കെ.എസ്

വ്യാഴം, 27 ഫെബ്രുവരി 2025 (09:45 IST)
നടൻ ബാലയ്ക്കെതിരെ വീണ്ടും ​കടുത്ത ആരോപണങ്ങളുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ. താനുമായുള്ള വിവാഹത്തിന് ശേഷവും ബാല പല സ്ത്രീകളെയും ഫ്ലാറ്റിലേക്ക് കൊണ്ടുവരാറുണ്ടെന്നും എലിസബത്ത് പറഞ്ഞിരുന്നു. ബാലയെ ഒരുപാട് സ്നേഹിച്ചു പോയതു കൊണ്ടാണ് ഈ മർദനങ്ങൾക്കെതിരെ പൊലീസിൽ പരാതി എഴുതി നൽകാതിരുന്നതെന്നും എലിസബത്ത് വിഡ‍ിയോയിൽ പറയുന്നു.
 
'എന്നെ പിന്തുണച്ച് ഒരുപാടുപേർ വരുന്നുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. എന്റെ ബന്ധുക്കൾ പോലും ചെയ്യാത്ത സഹായങ്ങൾ ചെയ്യാമെന്ന് പറഞ്ഞു കുറേപ്പേർ വരുന്നുണ്ട്. ചിലർക്ക് ഞാൻ ആത്മഹത്യ ചെയ്യുമോ എന്ന് പേടി ഉണ്ട്. പക്ഷെ ഞാൻ അതൊക്കെ ചെയ്യാനാണെങ്കിൽ മുൻപ് ഇയാളുടെ കൂടെ ജീവിക്കുമ്പോൾ ചെയ്യുമായിരുന്നു. അതിൽ കൂടുതൽ ഒന്നും ഇനി പറ്റാനില്ല. അതിൽ കൂടുതലൊക്കെ ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഇനി എന്തായാലും കുഴപ്പമില്ല. ഇനിയിപ്പോൾ എന്നെ കൊന്നാലും എന്റെ തുണിയില്ലാത്ത ചിത്രം ഇട്ടാലും കുഴപ്പമില്ല. ഇനി എല്ലാം നേരിടാൻ ഞാൻ തയാറാണ്.
 
ആ തരത്തിൽ എന്നെ ആക്കി മാറ്റി. പക്ഷേ, ഒരുകാര്യം എനിക്ക് പറയാതിരിക്കാൻ വയ്യ. എനിക്ക് എത്രമാത്രം ഇഷ്ടമായിരുന്നു എന്ന് അറിയുമോ? അത് നിങ്ങൾക്ക് അറിയില്ല എന്ന് മാത്രം പറയരുത്. ആ എന്നോട് എങ്ങനെ ഇതൊക്കെ പറയാൻ പറ്റി എന്ന് ആലോചിക്കുമ്പോഴാണ് എനിക്ക് സങ്കടം', എലിസബത്ത് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍