‘നിന്നേയും കുഞ്ചുവിനേയും ഞങ്ങൾ സ്നേഹിക്കുന്നു’ - സണ്ണി വെയ്ന് പിറന്നാളാശംസ നേർന്ന് ദുൽഖർ സൽമാൻ

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (18:37 IST)
ദുൽഖർ സൽമാനും സണ്ണി വെയ്നും ഉറ്റസുഹൃത്തുക്കളാണ്. ഇരുവരുടേയും സൌഹൃദത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതുമാണ്. സെക്കൻഡ് ഷോ എന്ന ചിത്രം മുതൽ തുടങ്ങിയതാണിവരുടെ സൌഹൃദം. ഇപ്പോഴും അതിനു യാതോരു കോട്ടവും തട്ടിയിട്ടില്ല. സണ്ണി വെയ്ന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ഉറ്റചങ്ങാതിക്ക് ദുല്‍ഖര്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്.
 
‘പ്രിയപ്പെട്ട സണ്ണിച്ചാ. ഈ വര്‍ഷം നിന്നെ സംബന്ധിച്ചടത്തോളം ഒരുപാട് വലുതാണ്. വിവാഹം കഴിച്ചു, കൈ നിറയെ ചിത്രങ്ങള്‍. നിന്നെ പറ്റി ആലോചിക്കുമ്പോള്‍ നിന്റെ ഹൃദയം തുറന്നുള്ള ചിരിയും ഒരിക്കലും അവസാനിക്കാത്ത പുഞ്ചിരിയുമാണ് എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നത്.’
 
‘എന്നും ഇങ്ങനെ തന്നെയിരിക്കൂ, ഒരിക്കലും മാറരുത്..ഞങ്ങള്‍ നിന്നെയും കുഞ്ചുവിനെയും സ്നേഹിക്കുന്നു. സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍’. ദുല്‍ക്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വൃത്തം, സം സം, അനുഗ്രഹീതന്‍ ആന്റണി എന്നിവയാണ് സണ്ണിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article