യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ കൊച്ചു രാജകുമാരി ആണ് മറിയം അമീറ സൽമാൻ. മറിയത്തെ ഉറക്കാൻ വേണ്ടി താൻ ഏറ്റവും കൂടുതൽ അധികം പാടുന്ന പാട്ട് വാപ്പച്ചി അഭിനയിച്ച അഴകിയ രാവണനിലെ വെണ്ണിലാച്ചന്ദനക്കിണ്ണം എന്ന ഗാനമാണെന്ന് ദുൽഖർ പറയുന്നു. ഒപ്പം ആ ഗാനം ദുൽഖർ പാടുന്നുമുണ്ട്. വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.
യുവ അവാര്‍ഡ് പുരസ്‌കാര ദാനച്ചടങ്ങിനിടയിലാണ് ദുല്‍ഖര്‍ മകളുടെ ഇഷ്ടഗാനം പാടിയത്. മികച്ച നടനുള്ള പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്. കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറെ നൊസ്റ്റാള്‍ജിയ തോന്നുന്ന ഗാനമാണ് താൻ മകൾക്കായി പാടുന്നതെന്നും ദുൽഖർ പറയുന്നു.
വാപ്പച്ചി വഞ്ചി തുഴയുന്ന വിഷ്വലാണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നതെന്നും താരപുത്രന്‍ പറഞ്ഞു. ഏത് വേദിയിലായാലും ദുല്‍കറിനോട് പാടാന്‍ ആവശ്യപ്പെടാറുണ്ട് ആരാധകര്‍. അഭ്യര്‍ത്ഥന മാനിച്ച് പാടുന്നതിനിടയിലാണ് ഡിക്യു ഇ ഗാനം ആലപിച്ചത്.