മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന പാട്രിയറ്റ് എന്ന സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കിയ സംഘം ഇപ്പോൾ ലണ്ടൻ ഷെഡ്യൂളിനായി ഒരുങ്ങുകയാണ്. ലണ്ടനിലേക്ക് പോകാനായി നെടുമ്പാശേരി എയർപോട്ടിൽ എത്തിയ മമ്മൂട്ടിയെ യാത്രയാക്കാൻ എത്തിയത് ദുൽഖർ സൽമാൻ ആണ്. ഇരുവരുടെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലാകുകയാണ്.
അതേസമയം, പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്.