മകള്‍ക്ക് ഏഴ് വയസ്സായി, പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 6 മെയ് 2024 (09:09 IST)
ദുല്‍ഖര്‍ സല്‍മാന്റെയും അമാലിന്റെയും മകള്‍ മറിയം അമീറാ സല്‍മാന്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. ഏഴാം പിറന്നാള്‍ ആഘോഷിക്കുന്ന കുഞ്ഞു മാലാഖയ്ക്ക് അച്ഛന്‍ ദുല്‍ഖര്‍ ആശംസകളുമായി എത്തി. മറിയത്തിന്റെ കുട്ടിക്കുറുമ്പുകളും കഴിവുകളും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് ദുല്‍ഖറിന്റെ ആശംസ.
 
കുഞ്ഞിന്റെ പുതിയ ചിത്രങ്ങള്‍ കാണാം. പൃഥ്വിരാജ്, സുപ്രിയ മേനോന്‍, ഖുശ്ബു, മാളവിക മേനോന്‍, അനുമോള്‍, ആഹാന ക്രിക്കറ്റ് താരം സുരേഷ് റൈന ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ ഇപ്പോഴും മറിയത്തിന് ആശംസകള്‍ നേരുകയാണ്.
കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' ഒരുങ്ങുകയാണ്.ഷൂട്ടിംഗ് പുരോഗമിക്കുന്നു. ദുല്‍ഖര്‍ സല്‍മാനും ജയം രവിയും സിനിമയില്‍ നിന്നും പിന്‍മാറി.

അനുബന്ധ വാര്‍ത്തകള്‍

Next Article