'ദൃശ്യം 3' ഉടന്‍ ഉണ്ടാകില്ല, ജിത്തു ജോസഫിന് പറയാനുള്ളത് ഇതാണ്!

കെ ആര്‍ അനൂപ്

ബുധന്‍, 14 ജൂണ്‍ 2023 (16:06 IST)
ദൃശ്യം മൂന്ന് ഉടന്‍ ഉണ്ടാകില്ലെന്ന് ജീത്തു ജോസഫ്. സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ നേരത്തെയുണ്ട് എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍. ദൃശ്യം മൂന്നിന് വേണ്ടി പുറത്തുനിന്ന് കഥ എടുക്കുന്നില്ലെന്നും കഥ കേട്ടെന്ന് പറയുന്നതില്‍ വാസ്തവം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ എപ്പോള്‍ നടക്കുമെന്ന ആരാധകരുടെ സംശയത്തിനും സംവിധായകനും ഉത്തരം നല്‍കി.
 
എല്ലാം ഒത്തു വരുമ്പോള്‍ മാത്രം സംഭവിക്കേണ്ട സിനിമയാണ് അത് എപ്പോള്‍ എങ്ങനെയാണെന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.
 
ദൃശ്യം മൂന്ന് അടുത്തവര്‍ഷം ഉണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഹിന്ദി സംവിധായകന്‍ ജിത്തു ജോസഫവുമായി ചര്‍ച്ച ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍