ഒരു ചെറിയ സിനിമയായി വന്ന് ലോകമെങ്ങും ജനപ്രീതി നേടിയ മലയാള സിനിമയായിരുന്നു ദൃശ്യം. കന്നഡ,തെലുങ്ക്,തമിഴ്,ഹിന്ദിയും കടന്ന് ചൈനയിലേക്കും കൊറിയയിലേക്കുമെല്ലാം ചിത്രം എത്തിയിരുന്നു. ഒരു സിനിമയായി ഇറങ്ങിയ ദൃശ്യം ചിത്രത്തിന് ലഭിച്ച വന്‍ ജനപ്രീതിയെ തുടര്‍ന്ന് 3 ഭാഗങ്ങളായുള്ള ഫ്രാഞ്ചൈസിയാക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങള്‍ ഇതിനോടകം ഇറങ്ങികഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും ഒരേസമയം പുറത്തിറങ്ങുമെന്ന വാര്‍ത്തയാണ് വരുന്നത്.
ദൃശ്യം 2 സിനിമയുടെ ഹിന്ദി സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹരചയിതാക്കളും ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ആശയം ദൃശ്യം ആദ്യമായി ഒരുക്കിയ ജീത്തു ജോസഫിന്റെ മുന്നില്‍ അവതരിപ്പിച്ചെന്നും അഭിഷേക് പതക്കിന്റെ ആശയം ജിത്തുജോസഫിന് ഇഷ്ടമായെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിഷേക് പതക്കിന്റെ ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജീത്തുജോസഫ് സിനിമയുടെ തിരക്കഥ രൂപപ്പെടുന്ന തിരക്കിലാണെന്നും ചിത്രം സംഭവിക്കുകയ്യാണെങ്കില്‍ ദൃശ്യം 3 ഒരേസമയം ഹിന്ദി,മലയാളം പതിപ്പുകള്‍ ഒരേസമയം തിയേറ്ററുകളില്‍ എത്തിക്കാമെന്നാണ് കൂട്ടായ തീരുമാനമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.