'ഒരുത്തീ'ക്ക് ശേഷം ഹിന്ദിയിലേക്ക് സംവിധായകന്‍ വി കെ പ്രകാശ്, 'കാഗസ് 2' വരുന്നു

കെ ആര്‍ അനൂപ്

ശനി, 14 ജനുവരി 2023 (11:05 IST)
മലയാള സിനിമ സംവിധായകന്‍ വി കെ പ്രകാശ് ഒരുക്കുന്ന ഹിന്ദി ചിത്രം പ്രഖ്യാപിച്ചു. 'കാഗസ് 2'എന്നാണ് പേരിട്ടിരിക്കുന്നത്.'ഒരുത്തീ'എന്ന സിനിമയാണ് വി കെ പ്രകാശ് ഒടുവിലായി സംവിധാനം ചെയ്തത്.
 
2021ല്‍ പ്രദര്‍ശനത്തിന് എത്തിയ  'കാഗസ്'എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്.പങ്കജ് ത്രിപാതി ആയിരുന്നു നായകന്‍.
 
അനു മൂത്തേടത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, സ്മൃതി കര്‍ല, സതിഷ് കൗശിക്, നീന ഗുപ്ത തുടങ്ങിയ താരങ്ങള്‍ അഭിനയിച്ചിരുന്നു.
 
നിഷാന്ത് കൗശികാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍