തലയ്ക്ക് ചെക്ക് വെച്ച് പ്രദീപ് രംഗനാഥൻ; വിടാമുയർച്ചിയുടെ ലൈഫ്ടൈം കളക്ഷനെ ഡ്രാഗൺ മറികടന്നത് വെറും മൂന്നാഴ്ച കൊണ്ട്

നിഹാരിക കെ.എസ്

ബുധന്‍, 12 മാര്‍ച്ച് 2025 (10:16 IST)
അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗൺ ആണ് തമിഴ്‌നാട്ടിലെ സെൻസേഷണൽ ചിത്രം. നടൻ പ്രദീപ് രംഗനാഥൻ നായകനായ ചിത്രം വമ്പൻ കളക്ഷനാണ് നേടിയത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും പ്രദീപിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് നേട്ടവും കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.
 
തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമയെന്ന നേട്ടമാണ് ഇപ്പോൾ ഡ്രാഗൺസ്വന്തമാക്കിയിരിക്കുന്നത്. അജിത് സിനിമയായ വിടാമുയർച്ചിയെ മറികടന്നാണ് ഡ്രാഗൺ ഈ നേട്ടത്തിലേക്ക് എത്തിയത്. 108.54 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. അതേസമയം, ഓവർസീസിൽ നിന്ന് ചിത്രം 32 കോടി നേടി. സിനിമയുടെ ആഗോള കളക്ഷൻ ഇപ്പോൾ 140 കോടിയാണ്. ചിത്രം ഉടൻ 150 കോടിയിലേക്ക് എത്തുമെന്നാണ് കണക്കുക്കൂട്ടൽ. 
 
തല അജിത്ത് നായകനായ വിടാമുയർച്ചിയ്ക്ക് 136.41 കോടി മാത്രമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടാനായത്. മികച്ച പ്രതികരണമാണ് കേരളത്തിൽ നിന്നും ഡ്രാഗണിന് ലഭിക്കുന്നത്. പ്രദർശനത്തിനെത്തി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ പ്രേക്ഷക പ്രതികരണം കണക്കിലെടുത്ത് കേരളത്തിൽ ചിത്രത്തിന്റെ സ്ക്രീൻ കൗണ്ട് കൂട്ടിയിരിക്കുകയാണ്. 125 സ്‌ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍