വാര്‍ത്തയാക്കരുത്! കാവ്യാ മാധവന് ഭക്ഷണം ഉണ്ടാക്കി നല്‍കാറുണ്ടോ? ദിലീപിന്റെ മറുപടി

കെ ആര്‍ അനൂപ്
ബുധന്‍, 13 മാര്‍ച്ച് 2024 (15:42 IST)
ദിലീപ് നിരവധി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയ്ക്ക് അപ്പുറം കുടുംബ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. അത്തരത്തിലുള്ള ചോദ്യങ്ങളും നടന് മുന്നില്‍ എത്താറുണ്ട്. അവതാരകയായ മീര ആരാധകര്‍ ആഗ്രഹിച്ച ആ ചോദ്യം ദിലീപിന് മുന്നിലേക്ക് വച്ചു. രസകരമായ ചോദ്യത്തിന് അതേ വൈബിലുള്ള മറുപടിയാണ് നടന്‍ നല്‍കിയത്.
 
ദിലീപിന്റെ കൈകൊണ്ട് കാവ്യാ മാധവന് ഭക്ഷണം ഉണ്ടാക്കി നല്‍കാറുണ്ടോ? എന്നതായിരുന്നു ചോദ്യം. കൊച്ചിയിലും വിദേശയിടങ്ങളിലുമായി റെസ്റ്റോറന്റ് നടത്തുന്ന ദിലീപിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം എന്നാല്‍ കാവ്യക്കായി ദിലീപ് സ്‌പെഷ്യലായി എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കാറുണ്ടോ എന്നത് അറിയാന്‍ ആരാധകര്‍ക്കും ഇഷ്ടമാണ്.
 
ദിലീപ് സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കി നല്‍കണമെന്ന നിര്‍ബന്ധമൊന്നും കാവ്യക്കില്ല. ഇത് ദിലീപ് തന്നെയാണ് പറഞ്ഞത്. അങ്ങനെയുള്ള കുക്കിംഗ് ഒന്നും ഉണ്ടാകാറുമില്ല.സമയം കിട്ടിയാല്‍ ഭക്ഷണമുണ്ടാക്കാനല്ല, വഴക്കുണ്ടാക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് ദിലീപ്, തമാശയാണ് കേട്ടോ
ഇത് പ്രാസം ഒപ്പിച്ച് പറയുന്നതാണെന്നും വഴക്കുണ്ടാക്കുന്നു എന്നത് വാര്‍ത്തയാക്കരുത് എന്നും ദിലീപ് പ്രത്യേകം പറയുകയും ചെയ്തു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article