വിധേയനും മതിലുകൾക്കും പിന്നാലെ മാമാങ്കവും?

ചൊവ്വ, 18 ഡിസം‌ബര്‍ 2018 (10:39 IST)
മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന 'മാമാങ്കം' പ്രതിസന്ധിയിലാണെന്ന പ്രചരണം വ്യാജമെന്ന് മാമാങ്കത്തിന്റെ അണിയറ പ്രവർത്തകർ. വൻ മുതൽ മുടക്കിൽ എടുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണെന്നും തിരക്കഥ മാറ്റിയെഴുതണമെന്ന് നിർമാതാവ് ആവശ്യപ്പെട്ടെന്നും ഫേസ്ബുക്കിൽ ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 
 
എന്നാൽ, ഇത്തരമൊരു കാര്യമില്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിശദീകരിക്കുന്നത്. അടുത്ത മാസത്തോടെ പുതിയ ഷെഡ്യൂള്‍ ആരംഭിക്കുമെന്നും സൂചനയുണ്ട്. തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ അഭിമാനചിത്രങ്ങളായ ബഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്‍റെയും വി എഫ് എക്സ് ചെയ്യുന്നത്. 
 
സജീവ് പിള്ളയുടെ ആദ്യ സംവിധാന സംരംഭമാണ് മാമാങ്കം. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ശിഷ്യനാണ് സജീവ്. വിധേയനും മതിലുകളും പോലെ മാമാങ്കവും മമ്മൂട്ടിയുടെ കരിയറിലെ തിളക്കമാര്‍ന്ന ഏടായിരിക്കും. 
 
12 വര്‍ഷത്തെ ഗവേഷണത്തിനും എഴുത്തിനും ശേഷമാണ് സജീവ് പിള്ള മാമാങ്കത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്. എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്തുനടന്ന പോരാട്ടത്തിന്‍റെ വീരകഥയാണ് മാമാങ്കം പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍