3 ദിവസം, 60 കോടി; അവിശ്വസനീയം!

തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (17:22 IST)
ബോക്സ്ഓഫീസിൽ ഒടിയന്റെ കുതിപ്പ്. ഹർത്താലിനും തകരാതെ ഒടിയൻ. കാത്തിരുന്ന് മോഹൻലാൽ ആരാധകർക്ക് ലഭിച്ച വമ്പൻ ഹൈപ്പ് പടങ്ങളിൽ ഒന്നാണ് ഒടിയൻ. ഹൈപ്പിനനുസരിച്ച് സിനിമ ഉയർന്നില്ലെങ്കിലും ചിത്രത്തെ പ്രേക്ഷകർ കൈവിട്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. 
 
മൂന്ന് ദിവസങ്ങൾക്കൊണ്ട് സമാനതകളില്ലാത്ത 60 കോടി കളക്ഷനാണ് ഒടിയൻ സ്വന്തമാക്കിയിരിക്കുന്നത്. അവിശ്വസനീയമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ തന്നെ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ആയിരുന്നു. ലോകമെമ്പാടുമുള്ള കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.  
 
ഒരു മലയാള പടത്തിന് ഇതാദ്യമായിട്ടാണ് ഇത്രയധികം ഗ്രാൻഡ് ഓപ്പണിംഗ് ലഭിക്കുന്നത്. വളരെ മോശമായ രീതിയിൽ ആയിരുന്നു ആദ്യ പ്രതികരണം. റിലീസിനു മുന്നോടിയായി പ്രീ ബുക്കിംഗ് 80 ശതമാനവും ഹൌസ് ഫുൾ ആയിരുന്നു. മാത്രമല്ല, അടുത്ത ഒരാഴ്ചത്തേക്ക് കൂടി പലയിടങ്ങളിലും ബുക്കിംഗ് തീർന്നിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍