ഒരു വര്‍ഷം മുന്‍പ് തന്നെ തന്റെയും ഭര്‍ത്താവ് അശ്വിന്റെയും വിവാഹം കഴിഞ്ഞിരുന്നുവെന്ന് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറും സോഷ്യല്‍ മീഡിയ താരവുമായ ദിയ കൃഷ്ണ പറഞ്ഞു. ഈ മാസം അഞ്ചിനായിരുന്നു ഇരുവരുടെ വിവാഹം നടന്നിരുന്നത്. ഈ മാസം അഞ്ചിന് നടന്നത് ഔദ്യോഗിക വിവാഹമാണെന്നും ഒരു വര്‍ഷം മുമ്പ് തന്നെ തങ്ങള്‍ വിവാഹിതരായിരുന്നു എന്നും ദിയ തുറന്നു പറഞ്ഞു. തങ്ങളുടെ കുഞ്ഞ് രഹസ്യം വെളിപ്പെടുത്തുന്നു എന്ന് പറഞ്ഞ് താരം ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.