ഒറ്റയ്ക്ക് വഴി വെട്ടി വന്നവൾ! 'ആരും സഹായിച്ചില്ല, വീട്ടുകാർ പോലും': തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

നിഹാരിക കെ എസ്
വെള്ളി, 8 നവം‌ബര്‍ 2024 (14:55 IST)
ദിയ കൃഷ്ണ നടത്തുന്ന ഓൺലൈൻ ബിസിനസിനെതിരെ കടുത്ത ആരോപണമായിരുന്നു കഴിഞ്ഞ ദിവസം ഉയർന്നു വന്നത്. ആരുടെ സഹായവും ഇല്ലാതെ ഒറ്റയ്ക്ക് വളർത്തിയെടുത്ത ബിസിനസാണിത്. ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാൻ നോക്കുമ്പോൾ നോക്കി നിൽക്കാൻ പറ്റില്ല. വീട്ടുകാരുടെ പോലും സഹായമില്ലാതെയാണ് ഇതുവരെ എത്തിച്ചത്. മാനസികമായി ഈ വിവാദം തന്നെ ഏറെ ബാധിക്കുന്നുണ്ടെന്നും ദിയ തുറന്ന് പറഞ്ഞു.  
 
'ഈയിടെ ആയിട്ട് ഒരു പുള്ളിക്കാരി തന്റെ കയ്യിൽ നിന്ന് ജുവലറി വാങ്ങിയിരുന്നുവെന്നും അവരും ഇതുപോലെ റെന്റൽ ജുവല്ലി ഉണ്ടെന്ന് കേട്ടുവെന്നും പുള്ളിക്കാരി വിൽക്കുന്നതിനെക്കാൾ വിലക്കുറവായതിനാൽ വാങ്ങിച്ചതാണ് എന്ന് പറഞ്ഞാണ് വാങ്ങിച്ചത്. ഒരു കമ്മൽ മാത്രം വെച്ച് കൊടുക്കാനുള്ള ഗതികേടൊന്നും തന്റെ ഓഫീസിൽ ഇല്ലെന്ന് ദിയ പറയുന്നു. ഓപ്പണിംഗ് വീഡിയോ അയക്കാത്തത് കൊണ്ട് അവരെ സഹായിക്കാൻ പറ്റിയില്ലെന്നും ദിയ പറയുന്നു. 
 
വേറൊരു വീഡിയോയിൽ പറയുന്നത് മുത്തും കല്ലും ഇളകി വീണിരിക്കുന്നുവെന്നാണ്. അവർ അയച്ച വീഡിയോ കണ്ടാൽ വ്യക്തമാകും അത് ഫേയ്ക്കാണെന്ന്. ഇതെല്ലാം അവിടെയിരിക്കട്ടെ, ഇതിനിടയിൽ ചിലർ കണ്ടന്റിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും ദിയ പറയുന്നു. തന്നെ പിന്തുണയ്ക്കുന്ന സ്‌നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നും അത് തകർക്കാൻ ഒരുപാട് പേർ ശ്രമിക്കുന്നുണ്ടെന്നും ദിയ പറയുന്നു. തന്റെ ഫ്രണ്ടും വർക്ക് ചെയ്യുന്ന കുട്ടിയും തന്നെ ഒരു വീഡിയോ കാണിച്ചെന്നും. താനും അശ്വിനും ബാംഗ്‌കോക്കിൽ ഉള്ള ഒരുഫോട്ടോയായിരുന്നു ആ ഫോട്ടോയിൽ കൃത്യമം വരുത്തിയാണ് അയാൾ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ദിയ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article