90 കളിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ആരാധകരുള്ള നടനായിരുന്നു അരവിന്ദ് സ്വാമി. മണിരത്‌നം ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച മുത്ത് എന്ന് തന്നെ പറയാം. കരിയറിന്റെ പീക്ക് ടൈമിൽ ആണ് അരവിന്ദ് സ്വാമി ബ്രേക്ക് എടുക്കുന്നത്. ഇപ്പോള്‍ മെയ്യഴകന്‍ എന്ന ചിത്രത്തിലൂടെ പ്രശംസകള്‍ നേടുന്ന അരവിന്ദ് സ്വാമി. മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെയായിരുന്നു അരവിന്ദ് സ്വാമിയുടെ തുടക്കം. തുടര്‍ന്ന് റോജ, ബോംബെ തുടങ്ങിയ സിനിമകളിലൂടെ പ്രതീക്ഷിക്കാത്ത അത്രയും പ്രശംസയും പേരും അരവിന്ദ് സ്വാമിയെ തേടിയെത്തി.
കരിയറിന്റെ പീക്ക് ടൈമിൽ സ്റ്റാർഡം താങ്ങാൻ കഴിയാതെ കരിയർ അവസാനിപ്പിച്ച നടൻ ആയിരുന്നു അരവിന്ദ് സ്വാമി. വർഷങ്ങൾ നീണ്ട ബ്രേക്ക്. ആ സമയത്തെ സ്റ്റാര്‍ഡം തനിക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. അതിനെ എങ്ങനെ ഹാന്റില്‍ ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. അതുകൊണ്ടാണ് അഭിനയം നിര്‍ത്തി യു എസ്സിലേക്ക് പോയത് എന്ന് അരവിന്ദ് സ്വാമി പറയുന്നു. ഇപ്പോൾ അത് ആസ്വദിക്കുന്നുവെന്നാണ് താരം പറയുന്നത്.
2005 ല്‍ അരവിന്ദിന് ഒരു അപകടം സംഭവിച്ചു. നട്ടെല്ലിനായിരുന്നു പരിക്ക്. അത് കാലുകളെ ബാധിച്ചു, വര്‍ഷങ്ങളോളം കാലിന് ഭാഗിക പക്ഷാഘാതം അനുഭവിച്ചു. ആദ്യമൊക്കെ നടക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. പതുക്കെ ശരിയായി. ജീവിതത്തിലെ നേട്ടങ്ങളെല്ലാം ഒരുപാട് കഷ്ടപ്പാടുകൾ കൊണ്ട് നേടിയെടുത്തതാണെന്ന് അരവിന്ദ് സ്വാമി ഓർത്തെടുക്കുന്നു. താരം നിലവിൽ വിവാഹമോചിതാനാണ്.
വിവാഹ മോചനത്തിന് ശേഷം മക്കള്‍ രണ്ടു പേരും നടമൊപ്പമായിരുന്നു. പത്ത് വര്‍ഷത്തോളം അവരെ വളര്‍ത്തി വലുതാക്കാന്‍ പൂർണമായും മാറ്റിവെച്ചു. അരവിന്ദ് സ്വാമി ഒറ്റയ്ക്കാണ് അവരുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ഇപ്പോള്‍ മകള്‍ക്ക് 19 വയസ്സായി, മകനും അവന്റെ കാര്യങ്ങള്‍ സ്വന്തമായി നോക്കാനുള്ള പക്വതയില്‍ എത്തിയതിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയത് എന്ന് അരവിന്ദ് സ്വാമി അഭിമാനത്തോടെ പറയുന്നു.