കാര്യങ്ങള്‍ ഇങ്ങനെയല്ലാമാണെങ്കിലും കമല്‍ ഹാസന്‍ എന്ന പ്രതിഭയുടെ വളര്‍ച്ചയില്‍ തമിഴിനേക്കാള്‍ സ്വാധീനം ചെലുത്തിയത് മലയാളം സിനിമയിലെ ആദ്യ കാലഘട്ടമായിരുന്നു. ഒരു അഭിനേതാവെന്ന നിലയില്‍ തന്നെ വാര്‍ത്തെടുക്കുന്നതില്‍ മലയാള സിനിമയും കെ ബാലചന്ദറും വലിയ പങ്ക് വഹിച്ചിട്ടുള്ളതായി കമല്‍ ഹാസന്‍ തന്നെ പിന്‍കാലത്ത് പറഞ്ഞിട്ടുണ്ട്.
കരിയറിന്റെ തുടക്കത്തില്‍ ഒരിക്കല്‍ എന്റെ സുഹൃത്തിനോട് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നു. കെ ബാലചന്ദറിന്റെ ചിത്രങ്ങള്‍ ഒഴിച്ചാല്‍ തമിഴില്‍ നിന്ന് തന്നെ ആവേശപ്പെടുത്തുന്ന അവസരങ്ങള്‍ ഒന്നും കിട്ടുന്നില്ല. എന്താണ് താങ്കള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അപ്പോള്‍ എന്നോട് ചോദിച്ചു. ചില മലയാള സിനിമകള്‍ തനിക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്. ഗംഭീരമായ സ്‌ക്രിപ്റ്റുകളാണ് അവയെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അവ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ അതാണ് ചെയ്തത്.അവിടെ പരീക്ഷണങ്ങള്‍ എല്ലാം തന്നെ ജനങ്ങള്‍ സ്വീകരിക്കാറുണ്ട്. അഭിനയകലയെക്കുറിച്ചുള്ള പാഠങ്ങള്‍ രണ്ടിടങ്ങളില്‍ നിന്നാണ് എനിക്ക് കിട്ടിയത്.സംവിധായകന്‍ കെ ബാലചന്ദറില്‍ നിന്നും പിന്നെ മലയാളസിനിമയില്‍ നിന്നും ആയിരുന്നു അവയെന്നും കമല്‍ വ്യക്തമാക്കി.
മലയാളത്തില്‍ മദനോത്സവം,അവളുടെ രാവുകള്‍,ഈറ്റ,വയനാടന്‍ തമ്പാന്‍,അലാവുദ്ദീനും അത്ഭുത വിളക്കും,വൃതം,ഡെയ്‌സി,ചാണക്യന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ കമല്‍ ഹാസന്‍ ഭാഗമായിട്ടുണ്ട്.