കെജിഎഫ് മാസിന്റെ പെരിയപ്പ, പ്രശംസയുമായി ശങ്കറും

ചൊവ്വ, 17 മെയ് 2022 (19:46 IST)
പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം കെ‌ജിഎഫിനെ പുകഴ്‌ത്തി ശങ്കർ. പെരിയപ്പ എക്‌സ്പീരിയൻസ് എന്നാണ് ചിത്രം കണ്ട തന്റെ അനുഭവത്തെ ശങ്കർ വിശേഷിപ്പിച്ചത്. സിനിമാനുഭവം തന്നതിന് പ്രശാന്ത് നീലിന് ശങ്കർ നന്ദി പറയുകയും ചെയ്‌തു.
 
അവസാനം ഞാൻ കെജിഎഫ് 2 കണ്ടു. മികച്ച രീതിയിലുള്ള കഥ പറച്ചി‌ലും, തിരക്കഥയും എഡിറ്റിങ്ങുമായിരുന്നു സിനിമയ്ക്ക്. ആക്ഷനും ആക്ഷനും ഡയലോഗും ഇന്റര്‍കട്ട് ചെയ്തത് ബോള്‍ഡ് മൂവ്  ഗംഭീരം.പവര്‍ഹൗസ് യഷിന് വേണ്ടി മാസിന്റെ പുതിയൊരു സ്റ്റൈല്‍ തന്നെ കൊണ്ടു വന്നു. ഇത്തരമൊരു പെരിയപ്പ അനുഭവം തന്നതിന് പ്രശാന്ത് നീലിന് നന്ദി. ശങ്കർ ട്വീറ്റ് ചെയ്‌തു.
 

Finally saw #KGF2 Cutting edge style Storytelling,Screenplay&Editing.Bold move to intercut action&dialogue,worked beautifully.Revamped Style of Mass 4 the powerhouse @TheNameIsYash Thanks Dir @prashanth_neel 4 giving us a “periyappa” experience.@anbariv Terrific

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍