എ.ആർ മുരുകദോസ് അന്ന് നയൻതാരയെ പറ്റിച്ചു; ശത്രുവിന്റെ ശത്രു മിത്രം എന്ന ലോജിക്കിൽ നയൻതാരയ്ക്ക് കിട്ടിയത് കിടിലൻ പടം

നിഹാരിക കെ.എസ്

തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (08:58 IST)
വിവാദങ്ങളുടെ നടുവിലാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. ധനുഷിനെതിരെ പരസ്യമായി രം​ഗത്ത് വന്നതിന് പിന്നാലെ നയൻതാരയ്ക്ക് നേരെ കടുത്ത സൈബറാക്രമണം നടക്കുന്നുണ്ട്. നയൻതാര ദേഷ്യക്കാരിയും ഈ​ഗോയുള്ളയാളുമാണെന്നാണ് കുറ്റപ്പെടുത്തലുകൾ. ഇപ്പോഴിതാ നയൻതാരയെ പിന്തുണച്ച് സംസാരിക്കുകയാണ് തമിഴ് സംവിധായകൻ നന്ദവനം നന്ദകുമാർ (നന്ദു) രംഗത്ത്. 
 
നയൻതാര, ചിമ്പു എന്നിവർ അഭിനയിച്ച വല്ലവൻ എന്ന സിനിമയിൽ ഇദ്ദേഹം അസോസിയേറ്റായിരുന്നു. കെട്ടവൻ എന്ന സിനിമ സംവിധാം ചെയ്തിട്ടുമുണ്ട്. നയൻതാര അടുപ്പമുള്ളവരോട് ഏറെ സ്നേഹത്തോടെ പെരുമാറുന്നയാളാണെന്നാണ് അദ്ദേഹം പറയുന്നത്. വൗ തമിഴ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. അയൽപ്പക്കത്തെ കുട്ടിയെ പോലെയായിരുന്നു തങ്ങൾക്കൊപ്പം നയൻ‌താരയെന്ന് സംവിധായകൻ പറയുന്നു. തന്റേതായ പിടിവാശിയും താരത്തിനുണ്ട്.
 
ഗജിനി സിനിമയിൽ നയൻതാരയും അസിനുമാണ് അഭിനയിച്ചത്. നയൻതാരയുടെ റോൾ വളരെ വലുതാണെന്ന ബിൽഡപ്പ് കൊടുത്താണ് സംവിധായകൻ മുരുകദാസ് കഥ പറഞ്ഞത്. മുപ്പത് ദിവസത്തേക്ക് ഡേറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ നയൻതാരയുടെ ഷൂട്ട് തീർത്തു. ബാക്കിയുള്ള 20 ദിവസം ഷൂട്ടിന് വിളിക്കുമെന്ന് കരുതി നയൻതാര ഫോൺ ചെയ്ത് കൊണ്ടിരുന്നു. വിളിക്കുമെന്ന് അവരും പറഞ്ഞു. എന്നാൽ അവർ വിളിച്ചില്ല. സിനിമ പൂർത്തിയാക്കി.
 
സിനിമ പോയി കണ്ടപ്പോൾ നായികാ വേഷമല്ല. ആ ദേഷ്യം നയൻതാരയ്ക്കുണ്ടായിരുന്നു. അന്ന് ‍ഞങ്ങളെല്ലാം ഒരുമിച്ചായിരുന്നതിനാൽ ആ വിഷയം എനിക്ക​റിയാം. ഇങ്ങനെയൊരു റോൾ ചെയ്യേണ്ടിയിരുന്നില്ലെന്ന് നടി പറഞ്ഞു. ​ഗജിനിയിൽ നായികയായി അഭിനയിച്ച അസിൻ ഹിന്ദി വരെയും എത്തി. ​ഗജിനി ചെയ്തതിലെ നീരസം നയൻതാരയുടെ മനസിലുണ്ടായിരുന്നു.
 
അതുകൊണ്ടാണ് അരം എന്ന സിനിമയുണ്ടായത്. അരത്തിന്റെ സംവിധായകൻ ​ഗോപി നൈനാർ എആർ മുരുകദോസിന്റെ കത്തി എന്ന സിനിമയ്ക്കെതിരെ ആരോപണം ഉന്നയിച്ചു. തന്റെ നോവലിലെ കഥ മോഷ്ടിച്ചെന്നായിരുന്നു ആരോപണം. ഈ വിഷയം കണ്ടപ്പോഴാണ് നയൻതാര ​ഗോപി നൈനാറെ വിളിച്ച് സംസാരിക്കുന്നതെന്ന് നന്ദവനം നന്ദകുമാർ പറയുന്നു. നിങ്ങൾ വിഷമിക്കേണ്ട, നമുക്കൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞു. ശത്രുവിന്റെ ശത്രു മിത്രം. നയൻതാരയ്ക്ക് പിടിവാശിയുണ്ട്. അതിൽ ഒരു തരിപോലും മാറ്റമുണ്ടാകില്ലെന്നും സംവിധായകൻ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍