കടന്നുപോയ 30 വർഷങ്ങൾ, മാറ്റമില്ലാതെ മമ്മൂക്ക; വടക്കൻ വീരഗാഥ ചെയ്ത അതേ ആവേശം മാമാങ്കത്തിലും കാണാം: എം പത്മകുമാർ

ചിപ്പി പീലിപ്പോസ്
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (13:42 IST)
മലയാളത്തിലെ ഏറ്റവും ചെലവേറിയ പടമെന്ന ഖ്യാതിയോടെയാണ് മാമാങ്കം റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടിയെ നായകനാക്കിയൊരുങ്ങുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിലേക്കെത്തുകയാണ്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം അണിയറയിൽ നടക്കുകയാണ്. ഒരു ഇമോഷണൽ ത്രില്ലർ ഗണത്തിലാണ് ചിത്രത്തെ സംവിധായകൻ പത്മകുമാർ ഉൾപ്പെടുത്തിയിരിക്കുന്നത്. 
 
മുപ്പത് വർഷങ്ങൾക്ക് മുൻപ് വടക്കൻ വീരഗാഥ ഒരുക്കിയപ്പോൾ അതിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു പത്മകുമാർ. അതിനാൽ, അന്നത്തെ മമ്മൂക്കയേയും ഇപ്പോൾ മാമാങ്കം എടുത്തപ്പോഴുള്ള മമ്മൂക്കയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും അതേ ആവേശം തന്നെയാണ് 30 വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിനെന്ന് സംവിധായകൻ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. 
 
വടക്കന്‍ വീരഗാഥ ചെയ്തപ്പോള്‍ മമ്മൂട്ടിയില്‍ കണ്ട അതേ ഊര്‍ജ്ജവും ആവേശവും മാമാങ്കം ചെയ്തപ്പോഴും തനിക്ക് അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞെന്നാണ് പത്മകുമാര്‍ പറയുന്നത്.
 
‘അതേ ആവേശത്തോടെ ഇപ്പോള്‍ മാമാങ്കത്തിലെ ചാവേറിന്റെ കഥാപാത്രവും ചെയ്യുന്നു. മലയാള സിനിമയ്ക്കല്ല ലോക സിനിമയ്ക്കു തന്നെ എടുത്തു പറയാവുന്ന, വളരെ അപൂര്‍വമായി മാത്രം ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന അനുഭവമായിരിക്കും ഇത്. മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടില്‍നിന്ന് സാമൂതിരിയെ എതിരിടാന്‍ പോയ ചാവേര്‍ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക അഭിനയിക്കുന്നത്. അത്തരമൊരു കഥാപാത്രത്തിന് മറ്റുളള കഥാപാത്രങ്ങളില്‍നിന്ന് വളരെയേറെ വ്യത്യാസമുണ്ട്.’ പത്മകുമാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article