മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാന്‍ ദിലീഷ് പോത്തന്‍ ?

കെ ആര്‍ അനൂപ്

വ്യാഴം, 6 ജൂലൈ 2023 (15:05 IST)
സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍ മമ്മൂട്ടിക്കൊപ്പം ഒരു സിനിമയ്ക്കായി കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു.
 
മമ്മൂട്ടിയുമായി നിരവധി ആശയങ്ങള്‍ പങ്കുവെച്ചിട്ടുണ്ട് എന്നാല്‍ ഇതുവരെയും തിരക്കഥയൊന്നും തയ്യാറാക്കിയിട്ടില്ലെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു.
 
എന്നാല്‍ വരാനിരിക്കുന്ന ഒരു പ്രോജക്ടിനു വേണ്ടി മോഹന്‍ലാലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
ദിലീഷ് പോത്തനും പ്രശസ്ത എഴുത്തുകാരന്‍ ശ്യാം പുഷ്‌കരനും ഒരു വരാനിരിക്കുന്ന പ്രോജക്റ്റിനായി വീണ്ടും ഒന്നിക്കുന്നു. അടുത്ത വര്‍ഷത്തോടെ പ്രദര്‍ശനത്തിന് എത്തിക്കാവുന്ന തരത്തിലാണ് ജോലികള്‍ മുന്നോട്ടുപോകുന്നത്.'മഹേഷിന്റെ പ്രതികാരം', 'ജോജി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍