കോടതിസമക്ഷം ബാലന്‍ വക്കീലിനും പ്രൊഫസര്‍ ഡിങ്കനും ശേഷം പറക്കും പപ്പനുമായി ദിലീപ് എത്തുന്നു!

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (10:55 IST)
ക്രിസ്‌മസ് ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ദിലീപ്. 'പറക്കും പപ്പൻ' എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്റ്‌ പ്രൊഡക്ഷനും കാര്‍ണ്ണിവല്‍ മോഷന്‍ പിക്ചേഴ്‌സിന്റേയും സംയുക്ത നിര്‍മ്മാണ സംരംഭത്തിലെ ആദ്യ ചിത്രമായ 'പറക്കും പപ്പന്‍' സംവിധാനം ചെയ്യുന്നത് വിയാന്‍ വിഷ്ണു ആണ്.
 
ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്ന ടാഗ്‌ലൈനോട് കൂടിയാണ് 'പറക്കും പപ്പന്‍' എത്തിയിരിക്കുന്നത്. ഇപ്പോള്‍ ദിലീപ് അഭിനയിച്ചു വരുന്നത് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'കോടതിസമക്ഷം ബാലന്‍ വക്കീൽ‍', രാമചന്ദ്രന്‍ ബാബു സംവിധാനം ചെയ്യുന്ന 'പ്രൊഫസര്‍ ഡിങ്കന്‍' എന്നീ ചിതങ്ങളിലാണ്.
 
ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകൾ എല്ലാം കഴിഞ്ഞതിന് ശേഷമായിരിക്കും ദിലീപ് പുതിയ ചിത്രമായ പറക്കും പപ്പനിൽ ജോയിൻ ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

Next Article